അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം വൈദ്യപഠനത്തിന്. മെഡിക്കല്‍ കോളജ് അഡ്വൈസറി കമ്മിറ്റിയാണ് മതാചാരപ്രകാരം സംസ്കരിക്കണമെന്ന മകള്‍ ആശയുടെ ആവശ്യം തള്ളിയത്. വൈദ്യപഠനത്തിന് നല്‍കണണമെന്ന് ലോറന്‍സ് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് സാക്ഷികളായ രണ്ട് ബന്ധുക്കള്‍ കമ്മിറ്റി മുമ്പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു. അതേസമയം കമ്മിറ്റിക്കെതിരെ ആശ ലോറന്‍സ് രംഗത്തെത്തി. കമ്മിറ്റിയംഗങ്ങള്‍ തന്നോട് മോശമായി പെരുമാറി . സഖാക്കള്‍ പറഞ്ഞ് പഠിപ്പിച്ച ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്നും ആശ ആരോപിച്ചു. എന്നാല്‍ ആശയുടെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കളമശേരി മെഡി. കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.