കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപർ ടിക്കറ്റ് വിൽപന 44 ലക്ഷത്തിലേക്ക്. ഒരാഴ്ചയ്ക്കിടെ 14 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഈ ആഴ്ച തന്നെ 50 ലക്ഷത്തിലേക്ക് ടിക്കറ്റ് വില്‍പ്പനയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 75.76 ലക്ഷം ടിക്കറ്റുകൾ ആണ് കഴിഞ്ഞവർഷം വിറ്റത്. ഇത്തവണ ഈ റെക്കോർഡ് ഭേദിക്കുമെന്നാണ് കരുതുന്നത്.
ഒക്ടോബർ 9നാണ് നറുക്കെടുപ്പ്. 15 ദിവസമാണ് ഇനി ശേഷിക്കുന്നത്. അവസാന ലാപ്പിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുകയെന്നാണ് കണക്കുകളും തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ റെക്കോര്‍ഡിനും മേലെ പ്രിന്‍റ് ചെയ്യാന്‍ സാധ്യമാകുന്ന 90 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കുകയെന്നതാണ് ലോട്ടറി വകുപ്പിന്‍റെ സ്വപ്നം. Also Read : കോടീശ്വരനാകാന്‍ സാധ്യതയേറെ.. ടിക്കറ്റെടുത്തോ?
500 രൂപ വിലയുള്ള ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. 20 പേർക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്‍റെ മറ്റ് ഒന്‍പത് സീരീസുകളിലെ അതേ നമ്പറുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും സമ്മാനമായി വകുപ്പ് നല്‍കും. 50 ലക്ഷം രൂപ വീതമുള്ള മൂന്നാം സമ്മാനം 20 പേര്‍ക്കും അഞ്ച് ലക്ഷം രൂപവീതം 10 പേര്‍ക്ക് നല്‍കുന്ന നാലാം സമ്മാനവും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപയുമാണ് മറ്റ് ആകര്‍ഷണീയതകള്‍. Read More: ഷെയറിട്ട് ടിക്കറ്റെടുക്കുമ്പോള്‍ അറിയേണ്ടതെല്ലാം
വ്യാജ ടിക്കറ്റുകളുടെ വില്‍പ്പന തടയുന്നതിനായി കേരളത്തില്‍ മാത്രമാണ് ഭാഗ്യക്കുറി വില്‍ക്കുന്നതെന്നും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വില്‍ക്കുന്നില്ലെന്നും ലോട്ടറി വകുപ്പ് തമിഴ്, ഹിന്ദി ഭാഷകളില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ആദ്യം അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളില്‍ ആറു ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ വിറ്റുപോയി. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത് 7,095 കോടി രൂപയാണ്. ഇത്തവണ റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.