നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇടവേള ബാബു അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഇടവേള ബാബു ഹാജരായിരുന്നു. മൂന്നുമണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ വിട്ടയയ്ക്കും.
കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്തു വച്ചായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്‍റെ ചോദ്യം ചെയ്യല്‍. കേസിൽ നേരത്തെ ഇടവേള ബാബുവിന് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. മുകേഷിനെ മൂന്നുമണിക്കൂര്‍ ചോദ്യംചെയ്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതും ഇവിടെവച്ചാണ്.
അതേസമയം, മുകേഷിനും ഇടവേള ബാബുവിനുമെതിരെ പരാതിപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം തേടിയാണ് ആലുവ സ്വദേശിനിയുടെ ഹര്‍ജി. തനിക്കെതിരെ കേസുകള്‍ കെട്ടിച്ചമച്ചിട്ടുണ്ട്, അറസ്റ്റ് ഭയക്കുന്നെന്നും നടി. ബന്ധുവിന്‍റെ പരാതിയില്‍ നടിക്കെതിരെ പോക്സോ കേസ് എടുത്തിരുന്നു.