ബലാൽസംഗക്കേസിൽ ഒരു പകലും രാത്രിയും പിന്നിട്ടിട്ടും കണ്ടെത്താനാകാതെ അന്വേഷണസംഘം നെട്ടോട്ടമോടുമ്പോള്‍ സിദ്ദിഖ് വീണ്ടും ‘റേഞ്ചിലെത്തി’. രണ്ടുദിവസമായി ഓഫായിരുന്ന സിദ്ദിഖിന്‍റെ ഫോണ്‍ വീണ്ടും റിങ് ചെയ്തു. റിങ് ചെയ്തപ്പോള്‍ ഫോണ്‍ ‘എന്‍ഗെയ്ജ്ഡ്’ ആക്കി.
അതേസമയം, കേസില്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ ഇന്ന് ജാമ്യഹര്‍ജി നല്‍കിയേക്കും. സിദ്ദിഖിന്‍റെ ജാമ്യാപേക്ഷയില്‍ തടസ്സഹര്‍ജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും ഒരുങ്ങുകയാണ്. സിദ്ദിഖ് ഹര്‍ജി നല്‍കിയാല്‍ തന്റെ ഭാഗവും കേള്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയും തടസ്സഹര്‍ജി നല്‍കിയിട്ടുണ്ട്. അതിജീവിതയ്ക്കായി മുതിര്‍ന്ന അഭിഭാഷക ഹാജരാകും. Also Read: നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു ചോദ്യംചെയ്യലിന് ഹാജരായി
സിദ്ദിഖിനെ ബന്ധുക്കളുടെയും വീടുകളിലും പോകാൻ സാധ്യതയുള്ള ഇടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. സിദിഖ് കീഴടങ്ങുമെന്ന അഭ്യൂഹവും വെറുതെയായി. സംസ്ഥാനത്തിന് പുറത്തേക്ക് പോയതായും സൂചനയുണ്ട്. അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച അന്വേഷണസംഘം സിദ്ദിഖിനായി ഇപ്പോഴും തിരച്ചിലിലാണ്. എന്നാൽ, കാടിളക്കി തിരഞ്ഞ് പിടിക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് നിലപാട്. സുപ്രീംകോടതിയെ സമീപിച്ചാലും തിരിച്ചടിയല്ലെന്നാണ് പൊലീസിന്റെ അവകാശവാദം.