ഷിരൂരില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കര്‍ണാടക സര്‍ക്കാരിന്റെ സഹായധനം 5 ലക്ഷം അമ്മയ്ക്ക് കൈമാറും. കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ അനുഗമിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് വഹിക്കുന്നത് കര്‍ണാടക സര്‍ക്കാര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മരത്തടികള്‍ കയറ്റിയ ലോറിയുമായി അര്‍ജുന്‍ പോയ അതേ വഴിയിലൂടെയാണ് മടക്കം. നാടിന്റെ നോവായ മകനെ അവസാനമായി കാണാന്‍ കാത്ത് കണ്ണാടിക്കല്‍. അര്‍ജുന്റെ മൃതദേഹം നാളെ രാവിലെയോടെ എത്തുമെന്ന് പ്രതീക്ഷ. പൂളാടിക്കുന്നില്‍ നിന്ന് ലോറി ഡ്രൈവര്‍മാര്‍ മൃതദേഹത്തെ അനുഗമിക്കും. കണ്ണാടിക്കല്‍ നിന്നും വിലാപയാത്ര, ഒരു മണിക്കൂര്‍ വീട്ടില്‍ പൊതുദര്‍ശനം. അര്‍ജുന്റെ മൃതദേഹം ഉച്ചയ്ക്ക് മുന്‍പ് വീട്ടുവളപ്പില്‍ സംസ്കരിക്കും.