pva-archives

കോടിയേരി വിട വാങ്ങിയിട്ട് ഒക്ടോബര്‍ ഒന്നിന് രണ്ടു വര്‍ഷം തികയുകയാണ്. സി.പി.എമ്മിനെ അടിമുടി പ്രതിരോധത്തിലാക്കി മുന്നേറുന്ന പി.വി.അന്‍വര്‍ കോടിയേരിയുടെ അന്ത്യോപചാരത്തെക്കുറിച്ചുയര്‍ത്തിയ ആരോപണങ്ങളും ഇപ്പോള്‍ അണികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. കോടിയേരിക്ക് തിരുവനന്തപുരത്ത് പൊതുദര്‍ശനമൊരുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് കുടുംബവും പിന്നീട് തുറന്നു പറയുകയുണ്ടായി. കോടിയേരിയുടെ ഭൗതികശരീരം തിരുവനന്തപുരത്തേക്കു കൊണ്ടുവരാതിരുന്നതെന്തുകൊണ്ടാണ്? പി.വി. അന്‍വര്‍ ആരോപിക്കുന്നതു പോലെ മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനത്തിനു വേണ്ടിയായിരുന്നോ? ഈ ചോദ്യം അന്നു തന്നെ ചൂണ്ടിക്കാട്ടിയ പറയാതെ വയ്യ ഒരിക്കല്‍ കൂടി കാണാം.