Water-Supply-interruption

തലസ്ഥാനത്ത് നാളെ വീണ്ടും ജലവിതരണം തടസ്സപ്പെടും. അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നാളെ നഗരത്തിലാകെ ജലവിതരണം മുടങ്ങുമെന്ന് വാട്ടർഅതോറിറ്റി അറിയിച്ചിട്ടുള്ളത്. നാളെ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വിതരണം മുടങ്ങുക. ഓണത്തിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ തലസ്ഥാനത്ത് കുടിവെള്ള വിതരണം താറുമാറായതിനെ തുടർന്ന്വലിയ പ്രതിഷേധങ്ങൾ ഉയർന്നിരിന്നു. ഇതിനുശേഷമാണ് വീണ്ടും കുടിവെള്ള വിതരണം മുടങ്ങുന്നത്. 

 

തലസ്ഥാന നഗരത്തിൽ 101 സ്ഥലങ്ങളിൽ ജല വിതരണം തുടസപ്പെടുമെന്നാണ് മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം നഗരത്തിലെ വഴയില, പേരൂർക്കട, പൈപ്പിൻ മൂട്, കവടിയാർ, നന്ദൻകോട്, കുറവൻകോണം, പ്ലാമൂട്, പട്ടം, കേശവദാസപുരം അടക്കം പ്രധാന സ്ഥലങ്ങളിൽ എല്ലാം ജല വിതരണം മുടങ്ങും. ചുരുക്കിപറഞ്ഞാൽ നഗരവും പരിസര പ്രദേശങ്ങളിലും ഏതാണ്ട് പൂർണമായി മുടങ്ങുമെന്നർത്ഥം. ഏകദേശം മൂന്ന്ലക്ഷത്തോളം ആളുകളെയാണ് വിതരണ തടസം ബാധിക്കുന്നത്. 

റോഡിലെ അറ്റകുറ്റ പണിയും സ്മാർട്ട് റോഡ് നിർമാണവും കുടിവെള്ളം മുട്ടിച്ചെങ്കിൽ ഇക്കുറി അരുവിക്കരയിലെജല ശുദ്ധീകരണശാലയിൽ നടക്കുന്ന പണികളാണ് തടസമയത്. 

ENGLISH SUMMARY:

Drinking water willnot be available in Trivandruml tomorrow