sat-investigation-report
  • വാക്വം സർക്യൂട്ട് ബ്രേക്കറിൽ ഈർപ്പം കണ്ടെത്തിയിരുന്നു
  • കൃത്യമായ അറ്റകുറ്റപ്പണി നടത്തിയില്ല
  • ഞായറാഴ്ച ആശുപത്രി ഇരുട്ടിലായത് നാല് മണിക്കൂര്‍

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി തകരാറിൽ ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിന് ഗുരുതര വീഴ്ചയെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. ആരോഗ്യ മന്ത്രി നിർദേശിച്ച സമഗ്ര സമിതി റിപ്പോർട്ടിന് മുന്നോടിയായാണ് വകുപ്പുതല റിപ്പോർട്ട് സമർപ്പിച്ചത്. രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞു.

 

ആശുപത്രിയിലെ ട്രാൻസ്ഫോമറിന്റെ വാക്വം സർക്യൂട്ട് ബ്രേക്കറിൽ ഈർപ്പം കണ്ടെത്തിയതും ബ്രേക്കർ ക്ലാവ് പിടിച്ചതും കൃത്യവിലോപമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതാണ് വൈദ്യുതി തകരാറിനു കാരണമായത്. കൃത്യമായ അറ്റകുറ്റപണി നടത്തിയിരുന്നോ എന്നു പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. Also Read: ബദല്‍ സംവിധാനമൊന്നുമില്ല; എസ്.എ.ടിയില്‍ വൈദ്യുതി മുടങ്ങിയാല്‍ മുടങ്ങി

അതീവ കരുതൽ  വേണ്ട ആശുപത്രിയായിട്ടും ബദൽ സംവിധാനം കാര്യക്ഷമമായില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. നിരവധി പ്രസവ ശസ്ത്രക്രിയകളും നവജാത ശിശുക്കളുടെ പരിചരണവും നടക്കുന്ന ആശുപത്രിയിൽ ഞായറാഴ്ച രാത്രി നാല് മണിക്കൂറാണ് ഇരുട്ടിലായത്. സാങ്കേതിക വിഭാഗവുംസംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. 

ENGLISH SUMMARY:

SAT Power Failure: The departmental investigation report found that the electrical department of the hospital has failed to conduct proper maintenance