Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

ഇടുക്കി ശാന്തൻപാറയിൽ നിരന്തരം ആനകൾ ആക്രമിക്കുന്ന റേഷൻ കടകൾ മാറ്റി സ്ഥാപിക്കനൊരുങ്ങി ഭക്ഷ്യ വകുപ്പ്. ആനയിറങ്കൽ, പന്നിയാർ എന്നിവടങ്ങളിലെ റേഷൻ കടകളാണ് മാറ്റി സ്ഥാപിക്കുക.

 

ആനകളുടെ ആക്രമണം തടയാൻ സഞ്ചരിക്കുന്ന റേഷൻ കടകള്‍ തുടങ്ങാനാണ് തീരുമാനം. നാട് കടത്തുന്നതിന് മുൻപ് 12 തവണയാണ് അരിക്കൊമ്പൻ പന്നിയാറിലെ റേഷൻ കട തകർത്തത്.

ആറുതവണ ആനയിറങ്കലിലെ  റേഷൻ കടയ്ക്ക് നേരെയും ആക്രമണമുണ്ടായി.  തോട്ടം തൊഴിലാളികളടക്കം നൂറിലേറെ കുടുംബങ്ങളുടെ ആശ്രയമാണ് ഈ കടകൾ. അരികൊമ്പനെ നാടുകടത്തിയിട്ടും ചക്കക്കൊമ്പന്റെ ആക്രമണം റേഷൻ കടകൾക്ക് നേരെ തുടരുന്ന സാഹചര്യത്തിലാണ് സഞ്ചരിക്കുന്ന റേഷൻകട ഒരുക്കാൻ ഭക്ഷ്യവകുപ്പിന്റെ നീക്കം 

ആദ്യഘട്ടത്തിൽ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആടുവിള താൻ കുടി, ശങ്കരപാണ്ഡ്യൻ മെട്ട്, എന്നി മേഖലകളിലേക്കാവും ഭക്ഷ്യസാധനങ്ങളെത്തിക്കുക. സഞ്ചരിക്കുന്ന റേഷൻ കട പൂർണ്ണവിജയമായാൽ മറ്റു മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. 

ENGLISH SUMMARY:

Mobile ration shops come up to prevent wild Elephant attacks