ramacandran

TOPICS COVERED

വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് മലയാളി മനസിലിടം നേടിയ ആകാശവാണി വാര്‍ത്താ അവതാരകനായിരുന്ന എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു.തിരുവനന്തപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. ആകാശവാണിയുടെ കോഴിക്കോട്, ഡൽഹി, തിരുവനന്തപുരം നിലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഏറെക്കാലം തിരുവനന്തപുരമായിരുന്നു കർമ മണ്ഡലം

 

ദൃശ്യമാധ്യമങ്ങളൊക്കെ സജീവമാകുന്നതിനു മുൻപ് മലയാളിയുടെ വാർത്താ ശീലത്തിന് ശബ്ദം നൽകിയതിൽ മുൻപന്തിയിലായിരുന്നു എം.രാമചന്ദ്രൻ . വ്യത്യസ്ത അവതരണ ശൈലിയായിരുന്നു മുഖമുദ്ര.രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ ഏറെ ശ്രദ്ധേയമായി. നാടകീയത കലർത്തിയുള്ള അവതരണ ശൈലിയും അദ്ദേഹത്തിന്‍റെ ആശയമായിരുന്നു.സിനിമാ താരങ്ങളെ അനുകരിക്കുന്നതുപോലെ രാമചന്ദ്രനെയും മിമിക്രി കലാകാരൻമാർ അനുകരിച്ചു.

 വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയിൽ എത്തുന്നത്. റോഡിയോ വാർത്താ അവതരണത്തിലും പുത്തൻ മാതൃക സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം. ഇരുപത്തിയഞ്ച് വർഷക്കാലത്തോളം തിരുവനന്തപുരമായിരുന്നു പ്രവർത്തന കേന്ദ്രം.സംവിധായകൻ പി.പത്മരാജൻ ഉൾപ്പെടെയുള്ളവർ സഹ പ്രവർത്തകരായിരുന്ന. ഭാര്യ വിജയ ലഷ്മ രണ്ടു വർഷം മുൻപ് മരിച്ചിരുന്ന.രാമചന്ദ്രന്‍റെ ഭൗതിക ദേഹം പൊതുദർശനത്തിനു ശേഷംനാളെ രാവിലെ 11ന് ശാന്തികവാടത്തിൽ സംസ്കരിക്കും

Veteran Akashvani news anchor M Ramachandran passes away: