സഹോദരപുത്രൻ വീട് തകർത്തതോടെ പെരുവഴിയിലായ വടക്കൻ പറവൂർ പെരുമ്പടന്ന സ്വദേശിനി ലീലയ്ക്ക് പുതിയ വീടായ്. പറവൂർ ടൗൺ മർച്ചന്‍റ് അസ്സോസിയേഷനാണ് ലീലയ്ക്ക് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്‍റെ താക്കോല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൈമാറി.
കഴിഞ്ഞ ഒക്ടോബറിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സഹോദര പുത്രൻ ലീലയുടെ വീട് തകർത്തത്. നാട്ടുകാർ പുതിയ വീട് നിർമ്മിച്ചുനൽകാൻ ശ്രമിച്ചെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സാധിച്ചില്ല. ഉന്നത ഇടപെടലുകൾക്ക് ശേഷം സഹോദരങ്ങളും മറ്റ് അവകാശികളും ചേർന്ന് 6 സെൻറ് സ്ഥലം ലീലയ്ക്ക് വിട്ടു നൽകി. ഇതിലാണ് പറവൂർ ടൗൺ മർച്ചന്‍റ്സ് അസോസിയേഷൻ വീട് നിർമ്മിച്ചുനൽകിയത്. റവന്യൂ മന്ത്രി കെ.രാജന്‍റെ സാന്നിധ്യത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വീടിന്‍റെ താക്കോൽദാനം നിർവഹിച്ചു. 11 ലക്ഷം രൂപ ചിലവിൽ 540 ചതുരശ്ര അടിയിലാണ് വീട്.