മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതുകാരണം മില്ലിൽ ആട്ടിവെച്ച ദോശമാവുമായി കെഎസ്ഇബി ഓഫിസിനു മുന്നിൽ പ്രതിഷേധം. കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫിസിന് മുന്നിൽ ഇളമ്പള്ളൂർ സ്വദേശി രാജേഷാണ് ദോശമാവ് തന്റെ തലയിൽ ഒഴിച്ച് പ്രതിഷേധിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു പ്രതിഷേധം. അതേസമയം പെട്ടെന്ന് ട്രാൻസ്ഫോമർ മാറ്റേണ്ടി വന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.