മഹാബലിയെ വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനിക്കുന്ന നോവലുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. ഏഴുവർഷം കൊണ്ടാണ് നോവൽ പൂർത്തിയാക്കിയതെന്നും, വിവാദങ്ങളെ ഭയപ്പെടുന്നില്ലെന്നും ആർ. ശ്രീലേഖ മനോരമ ന്യൂസിനോട് പറഞ്ഞു.
‘എന്‍റെ കഥകള്‍ എല്ലാം ഞാന്‍ യൂട്യൂബില്‍ പറയുന്നുണ്ട്, ഇത് മഹാബലിയെ വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനിക്കുന്ന നോവലാണ്, ഏഴുവർഷം കൊണ്ടാണ് നോവൽ പൂർത്തിയാക്കിയത്’ ഓണത്തെപ്പറ്റിയും മഹാബലിയെപ്പറ്റിയുമുള്ള എന്‍റെ സംശയങ്ങളാണ് ഈ നോവലില്‍ കലാശിച്ചത്. മഹാബലിയുടെ യഥാര്‍ത്ഥ കഥ എന്താണെന്നാണ് ഞാന്‍ പറയുന്നത്. ഇത് വിവാദമാവുകയാണെങ്കില്‍ ആവട്ടെ, കുഴപ്പമില്ല. ആര് കല്ലെറിഞ്ഞാലും എനിക്ക് കൊള്ളില്ല‘ – മുൻ ഡിജിപി ആർ. ശ്രീലേഖ മനോരമ ന്യൂസിനോട് പ്രതികരിച്ചു.