തിരുവോണം ബംപര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ വയനാട്ടിലേക്ക്. TG434222 ആണ് സമ്മാനാര്‍ഹമായ നമ്പര്‍. പനമരത്തെ എ.എം ജിനീഷിന്‍റെ എസ്ജെ ഏജന്‍സിയാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ഇവിടെ നിന്നും ബത്തേരിയിലെ നാഗരാജുവെന്ന സബ്ഏജന്‍റ് സമ്മാനാര്‍ഹമായ ടിക്കറ്റടക്കം 300 ടിക്കറ്റുകള്‍ വാങ്ങുകയായിരുന്നു. ഒരു മാസം മുന്‍പാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ഇതിന് മുന്‍പ് 75 ലക്ഷത്തിന്‍റെ ലോട്ടറി നാഗരാജു വിറ്റ ടിക്കറ്റിന് അടിച്ചിരുന്നു.

രണ്ടാം സമ്മാനങ്ങള്‍: TD 281025, TJ123040, TJ 201260, TB 749810, TH 111240, TH 612456,TH 378331, TE 349095, TD 519261, TH 714520, TK 124175, TJ 317658,TA 507676, TH 346533, TE 488812, TJ 432135, TE 815670,TB 220261, TJ 676984, TE 340072. കോഴിക്കോട് നിന്നുള്ള ഏജന്‍സിയില്‍ നിന്നും കാഞ്ഞങ്ങാടേക്ക് നല്‍കിയ TJ201260 എന്ന നമ്പറിന് രണ്ടാം സമ്മനമായ ഒരുകോടി രൂപ ലഭിച്ചു. തിരുവനന്തപുരം ഗോര്‍ക്കിഭവനിലാണ് നറുക്കെടുപ്പ് പുരോഗമിക്കുന്നത്. മന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്. Read More:  ഓണം ബംപര്‍ 25 കോടി കയ്യിലെത്തുമ്പോള്‍ എത്ര കോടി?

 20 പേര്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ നല്‍കുന്നത്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും നല്‍കും. ആകെ ഒന്‍പത് സമ്മാനങ്ങളിലായി 125,54 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. പൂജ ബമ്പറിന്‍റെ പ്രകാശനവും ഇന്ന് നടക്കും. Also Read: ഓണം ബംപറടിച്ചാല്‍ സമ്മാനം കിട്ടാന്‍ എന്തൊക്കെ രേഖകള്‍ ഹാജരാക്കണം?

71.43 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്.കൂടുതല്‍ ടിക്കറ്റുകള്‍ (13.02 ലക്ഷം) വിറ്റത് പാലക്കാട് ജില്ലയിലാണ്. 500 രൂപയായിരുന്നു ടിക്കറ്റൊന്നിന് വില. എട്ടുലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിയാതെയുണ്ട്.

ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍സിക്ക് കമ്മിഷന്‍ ഇനത്തില്‍ രണ്ടരക്കോടി രൂപ ലഭിക്കും. ഒന്നാം സമ്മാനമായ 25 കോടിയില്‍ നിന്നും 6.75 കോടി രൂപ ആദായ നികുതിയിത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണം. കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ 15.75 കോടി രൂപ ഒന്നാം സമ്മാനാര്‍ഹനായ ആള്‍ക്ക് ലഭിക്കും.

ENGLISH SUMMARY:

Onam Bumper lottery winner 2024. What are the documents required for receiving onam bumper lottery prize? Here is the answe