vds

TOPICS COVERED

ശബരിമലയിലെ ദർശനം ഓൺലൈനിലിലൂടെ മാത്രമാക്കിയതിൽ വിവാദം കൊഴുക്കുന്നു. ഓൺലൈൻ ബുക്കിങ്ങ് അശാസ്ത്രീയമെന്നു വി.ഡി.സതീശൻ. ശബരിമല തീർഥാടനം അലങ്കോലമാക്കാൻ ശ്രമമെന്നു കെ.സുരേന്ദ്രൻ . എന്നാൽ തീർഥാടകർക്കുള്ള സൗകര്യം ഒരുക്കുന്നതിനാണ് ഓൺലൈൻ ബുക്കിങ്ങ് ഏർപ്പെടുത്തിയതെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടി നല്‍കി

 

ഒരു മാസം കഴിഞ്ഞ് മണ്ഡലകാലം ആരംഭിക്കാനിരിക്കെയാണ് ദർശനത്തിനു ഓൺലൈൻ ബുക്കിങ്ങ് ഏർപ്പെടുത്തിയതിൽ വിവാദം കൊഴുക്കുന്നത്.കഴിഞ്ഞതവണത്തെ അതേ സ്ഥിതിവിശേഷം സൃഷ്ടിക്കരുതെന്നുള്ള മുന്നറിയപ്പോടെയാണ് ഓൺലൈൻ ബുക്കിങ്ങ് മാത്രം പോരെന്ന ആവശ്യം പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ചത്

നിശ്ചിത ശതമാനം സ്പോട് ബുക്കിങ് ഏർപ്പെടുത്താൻ സർക്കാരിന് എന്താണ് മടിയെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിന്‍റെ ചോദ്യം. തീർത്ഥാടകരുടെ ക്ഷേമം മുൻനിർത്തിയാണ് തീരുമാനമെന്നായിരുന്നു മന്ത്രി വി.എൻ.വാസവൻ പ്രതിക്ഷ നേതാവിന്‍റെ സബ്മിഷന് മറുപടിയായി സഭയിൽ പറഞ്ഞത്.

VD Satheesan says that sabarimala online booking is unscientific: