പാലക്കാടും ചേലക്കരയും സിപിഎം–ബിജെപി വോട്ടുകച്ചവട ആരോപണവുമായി പി.വി.അന്‍വര്‍. സ്വബോധമില്ലാത്തവര്‍ അങ്ങനെ പലതും പറയുമെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവന്‍ തിരിച്ചടിച്ചു. തൃശൂരിലെ ബിജെപിയുടെ ജയത്തോടെ വീണ്ടും സജീവമായ വോട്ടുകച്ചവട ആരോപണങ്ങള്‍, വരുന്ന ഉപതിരഞ്ഞെടുപ്പുകളെ ചൂടുപിടിപ്പിക്കും
തിരഞ്ഞെടുപ്പ് വിഞ്ജാപനമോ സിപിഎമ്മിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനമോ വരും മുന്‍പ് ബിജെപിയുമായി വോട്ടുകച്ചവടം ആരോപിച്ച് പി വി അന്‍വര്‍ വെടിപൊടിച്ചിരിക്കെയാണ്. തൃശൂരില്‍ സുരേഷ്ഗോപി ജയിച്ചത് ആരുടെ സഹായത്താലെന്ന സജീവ് ചര്‍ച്ചക്കിടെയാണ് അന്‍വറിനെ മുന്നേകൂട്ടിയുള്ള ആരോപണം
അന്‍വറിന്‍റെ ആരോപണം തള്ളിയ എ വിജയരാഘവന്‍ പതിവ് ശൈലിയില്‍ തിരിച്ചടിച്ചു. തൃശൂരില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിയെ സഹായിച്ചത് യുഡിഎഫ് ആണെന്ന് ഇടതുമുന്നണി കണ്‍വീനറുടെ പ്രതിരോധം. ഏകദേശധാരണയായിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് തീയതി വന്ന ശേഷമായിരിക്കും ഔദ്യോഗികമായി സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം. അന്‍വറിന്‍റെ ഡിഎംകെ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ അന്തിമതീരുമാനമായിട്ടില്ല