ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

പന്തളത്ത് എംപിയുടെ വാഹനത്തില്‍ കാര്‍ തട്ടിയതിന് ബഹളം വച്ചയാളുടെ കാറില്‍ നിന്ന് നാലുഗ്രാം കഞ്ചാവ് കണ്ടെത്തി. ആന്‍റോ ആന്‍റണി എംപിയുടെ കാര്‍ സിഗ്നല്‍ കാത്തു കിടന്നിരുന്ന മറ്റൊരു കാറില്‍ തട്ടിയിരുന്നു. ഈ കാറില്‍ ഉണ്ടായിരുന്നവര്‍ വലിയ ബഹളം ഉണ്ടാക്കി. 

 

പൊലീസുമായും തര്‍ക്കം ഉണ്ടായതോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ പന്നിവിഴ സ്വദേശി ശ്രീജിത്താണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Cannabis Found in Car of Man Protesting After MP's Vehicle Collision