മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ നടന്‍ സിദ്ദിഖ് നല്‍കിയ പരാതിയില്‍ അന്വേഷണം. ഡിജിപിക്ക് നല്‍കിയ പരാതി കൊച്ചി സിറ്റി പൊലീസിനു കൈമാറി. പൊലീസും മാധ്യമങ്ങളും തന്നെയും മകനെയും പിന്തുടരുന്നുവെന്നാണ് സിദ്ദിഖിന്‍റെ ആരോപണം. തന്റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു.
അതേസമയം, ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസിന്‍റെ വെളിപ്പെടുത്തല്‍. വിവരം കോടതിയെ ധരിപ്പിക്കാനാണ് നീക്കം. രണ്ടാം വട്ട ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരായപ്പോഴും സിദ്ദിഖ് അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയിരുന്നില്ല. സുപ്രീംകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുമില്ല.