dileep-high-court-1

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതില്‍ പൊലീസ് അന്വേഷണം ഇല്ല. അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി.ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി .മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നായിരുന്നു അതിജീവിതയുടെ വാദം.  അതിജീവിതയുടെ ആവശ്യം അംഗീകരിക്കരുത് എന്നായിരുന്നു കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ നിലപാട്.

 

നടിയെ ആക്രമിച്ച കേസിൽ ഏറ്റവും സുപ്രധാന തെളിവാണ് ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ്. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അതിജീവിതയുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി അന്വേഷണത്തിന് നിർദേശം നൽകിയത്. തുടർന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് അതിജീവിതയുടെ വാദം. 

അതുകൊണ്ടുതന്നെ വിഷയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണമാണ് അതിജീവിത ആവശ്യപ്പെട്ടത്. ഒരിക്കൽ തീർപ്പാക്കിയ കേസിൽ ഉപഹർജി നിലനിൽക്കില്ലെന്നായിരുന്നു ദിലീപിന്റെ വാദം. നേരത്തെ അതിജീവിതയ്ക്ക് വസ്തുത അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നതിനേയും ദിലീപ് എതിർത്തിരുന്നു.

ENGLISH SUMMARY:

Actor-assault case: HC dismisses survivor's plea to quash fact-finding inquiry on memory card