bala-arrested

മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കേസില്‍ ബാലയുടെ മാനേജരും അറസ്റ്റിലായി. പുലർച്ചെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്.

Read Also: മദ്യപിച്ച് ചില്ല് കുപ്പി മുഖത്തേക്ക് എറിയാന്‍ ശ്രമിച്ചു; എനിക്ക് അച്ഛന്‍റെ മുഖം കാണേണ്ട; ബാലക്കെതിരെ മകള്‍

 

വിവാഹമോചന കരാര്‍ ലംഘിച്ചു, കുട്ടിയോട് ക്രൂരത കാട്ടി തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് ബാലയുടെ അഭിഭാഷക പ്രതികരിച്ചു. കേസ് റദ്ദാക്കാന്‍ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു. 

ENGLISH SUMMARY:

Actor Bala arrested