എറണാകുളം ചോറ്റാനിക്കര കക്കാട് അധ്യാപിക ദമ്പതികളെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് തിരുവാണിയൂർ ഒന്നാം വാർഡിൽ രഞ്ജിത്ത് ഭാര്യ രഞ്ജിനി മക്കളായ ആദി, ആദ്യ എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടികളെ സമീപത്ത് മരിച്ച നിലയിലും ആണ് കണ്ടെത്തിയത്.
നാലുപേരുടെയും മൃതദേഹങ്ങൾ വൈദ്യ പഠനത്തിന് വിട്ടു നൽകണമെന്ന് എഴുതിയ കുറിപ്പ് ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ടനാട് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. ഉദയംപേരൂർ സ്കൂളിലെ അധ്യാപികയായിരുന്നു രശ്മി. രണ്ടുദിവസമായി സ്കൂളിൽനിന്ന് ബന്ധപ്പെടാൻ ശ്രമിച്ച് കിട്ടാതായതോടെ നാട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.