കണ്ണുകെട്ടി ഒരു മിനിറ്റിനുള്ളില്‍ 43 മാന്ത്രികവിദ്യകള്‍ . ലോകത്ത് ഇന്നിതൊരു ഗിന്നസ് റെക്കോര്‍ഡാണ്. ആ റെക്കോര്‍ഡിന് ഉടമ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി മജീഷ്യന്‍ ആല്‍വിന്‍ റോഷനും. കാണാം ആല്‍വിന്‍റെ മാന്ത്രികലോകം.
ചില്ലറക്കാരനല്ല ആല്‍വിന്‍,, വിദേശികളുടെ കൈയ്യിലായിരുന്ന റെക്കോര്‍ഡ് കേരളത്തിലേക്കെത്തിച്ചവനാണ്.
ഒരു മിനിറ്റില്‍ 43 മാന്ത്രികവിദ്യകളെന്ന റെക്കോര്‍ഡ് ലോകത്താദ്യം കരസ്ഥമാക്കിയയാള്‍. ഈ കാറ്റഗറിയിലേക്ക് ഇന്ത്യയില്‍ നിന്ന് മത്സരിച്ച ഏക വ്യക്തി. മൂന്ന് വര്‍ഷത്തെ നിരന്തര പരിശീലനമാണ് വിജയരഹസ്യം. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന മത്സരത്തില്‍ വിജയപ്രഖ്യാപനം വന്നത് ജൂലൈയില്‍.
കുട്ടിക്കാലം മുതല്‍ തുടങ്ങിയ മാജിക് പ്രേമം ഇന്ന് ഗിന്നസ് നേട്ടത്തിലെത്തുമ്പോള്‍ പിന്നില്‍ ഓര്‍ത്തെടുക്കാനുണ്ട് കഷ്ടതകളുടെ കാലം.