abdurahiman-madrasa

കേരളം മദ്രസകൾക്ക് പണം നൽകുന്നുണ്ടെന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ ചെയർമാന്റെ  പ്രസ്താവനക്കെതിരെ മന്ത്രി വി.അബ്ദുറഹ്മാൻ. കേരള സർക്കാർ മദ്രസകൾക്ക് ഫണ്ട് നൽകുന്നു എന്ന് ആരാണ് ബാലാവകാശ കമ്മീഷൻ ചെയർമാനോട് പറഞ്ഞതെന്ന് അബ്ദുറഹ്മാൻ ചോദിച്ചു. മദ്രസ അധ്യാപകരുടെ ശമ്പളത്തിൽ നിന്നുള്ള വിഹിതമാണ് ക്ഷേമനിധിയിലുള്ളത്. കേരളത്തിൽ മദ്രസകൾ ഇല്ലെന്ന് പറഞ്ഞിട്ടില്ല.സർക്കാർ ഫണ്ട്‌ നൽകുന്ന ഒരു മതപഠനശാലയും ഇല്ലെന്നാണ് പറഞ്ഞതെന്നും, മതപഠനത്തിൽ സർക്കാർ ഇടപെടില്ലെന്നും അബ്ദുറഹ്മാൻ കൊച്ചിയിൽ പറഞ്ഞു.

മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ കത്തിനെതിരെ സാമൂഹിക നീതിക്കായുള്ള പാർലമെൻററി കമ്മറ്റിയിൽ പ്രതിഷേധം അറിയിക്കാൻ മുസ്‌ലിം  ലീഗ്. ഇന്ന് ചേരുന്ന കമ്മറ്റി യോഗത്തിന്റെ അജണ്ടയിൽ വിഷയം ഇല്ലെങ്കിലും തുടക്കത്തിൽ  ഉന്നയിക്കാനാണ് ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ ശ്രമം. സമാന ചിന്താഗതിയുള്ള പാർട്ടികളുമായി ചർച്ച ചെയ്തു പാർലമെൻറിൽ വിഷയം ശക്തമായി ഉയർത്താൻ ഉള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും ലീഗ് ആലോചിക്കുന്നുണ്ട്. NCPCR ക ത്ത്ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൻ്റെ ഭാഗമാണെന്നുംഭരണ ഘടന പ്രകാരം ന്യൂനപക്ഷങ്ങൾക്ക് നൽകേണ്ട അവകാശങ്ങളെ ഇല്ലാതാക്കുക എന്ന അജണ്ടയാണ് നടപ്പാക്കുന്നത് എന്നുമാണ് ലീഗ് വിലയിരുത്തൽ.

 

അതേസമയം മദ്രസ വിഷയത്തിൽ കേരളത്തിലെ  പ്രതിഷേധങ്ങൾക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷൻ രംഗത്തെത്തി. ഏകപക്ഷീയമായ അഭിപ്രായത്തിലൂടെ ഭൂരിപക്ഷ അജൻഡയുണ്ടാക്കാനാവില്ലെന്ന് അധ്യക്ഷൻ പ്രിയാങ്ക് കാനൂങ് വിമർശിച്ചു.  ബാലാവകാശ വിരുദ്ധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ മറ്റുവഴി തേടൂവെന്നും  അധ്യക്ഷൻ എക്സിൽ കുറിച്ചു. ദേശീയ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടിനെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധമെന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ വാർത്ത പങ്കുവച്ചായിരുന്നു പ്രതികരണം.

മദ്രസ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്നും ധനസഹായം നല്‍കരുതെന്നുമുള്ള ദേശീയ ബാലാവകാശ കമ്മിഷന്‍റെ നിര്‍ദേശത്തിനെതിരെ ആം ആദ്മി പാര്‍ട്ടി. കേന്ദ്രസര്‍ക്കാരിന് കീഴിലെ സ്ഥാപനം മദ്രസ ഫണ്ടിങ് നിര്‍ത്തണമെന്ന് പറയുമ്പോള്‍ ബിജെപി അധികാരത്തിന്‍റെ ഭാഗമായ മഹാരാഷ്ട്ര സര്‍ക്കാര്‍ മദ്രസ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ചിരുന്നുവെന്നാണ് ആപ്പിന്‍റെ വിമര്‍ശനം. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കമെന്നും ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. 

Minister V. Abdurahman against the statement of the chairman of the Central Child Rights Commission that Kerala is giving money to madrasas:

Minister V. Abdurahman against the statement of the chairman of the Central Child Rights Commission that Kerala is giving money to madrasas. Abdur Rahman asked who told the Chairman of the Child Rights Commission that the Kerala government was funding madrasas...