രാഹുൽഗാന്ധി ഒഴിഞ്ഞ വയനാട് മണ്ഡലം ബൂത്തിലെത്തുമ്പോള്‍‌ ദേശീയശ്രദ്ധയും മണ്ഡലത്തിലേക്ക് നീളും. ആദ്യ തിരഞ്ഞെടുപ്പ് പോരിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ ആരൊക്കെ കളത്തിലിറങ്ങും എന്നതാണ് വരും മണിക്കൂറുകളിലെ ചർച്ച. ഉരുൾപൊട്ടലിൽ കേന്ദ്ര ഫണ്ട് അനുവദിക്കാത്തതാകും മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് ചർച്ച.

രാഹുലിന് പകരക്കാരനായി പ്രിയങ്ക മണ്ഡലത്തിലെത്തുമെന്ന് മൂന്നു മാസം മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്. പ്രിയങ്കയ്ക്കെതിരെ ആരൊക്കെ കളത്തിലിറങ്ങുമെന്നതാണ് ഇനി ചർച്ച. സംസ്ഥാന സമിതി അംഗവും മുൻ എം എൽ എയുമായ ഇ എസ് ബിജി മോളുടെ പേരാണ് എൽ ഡി എഫിന്റെ പട്ടികയിൽ. ആലപ്പുഴയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ശോഭാ സുരേന്ദ്രനെ ബി ജെ പിയും രംഗത്തിറക്കിയേക്കും. അങ്ങനെയെങ്കിൽ വയനാട് ഇക്കുറി വനിതാ പോരിന് വേദിയാകും.

ഉരുൾപൊട്ടലിൽ കേന്ദ്ര ഫണ്ട് അനുവദിക്കാത്തത് ഇടതു വലതു മുന്നണികൾ ചർച്ചയാക്കും, രാഹുലിന്റെ മണ്ഡലമാറ്റം ഇടതു ബിജെപി ക്യാംപെയിനുകളിൽ നിന്നുയരും.  ADGP, പൂരം കലക്കലടക്കമുള്ള വിവാദങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ചയും യു ഡി എഫ് ആയുധമാക്കും. അതേ സമയം ഉരുൾപൊട്ടലോടെ ജില്ലക്കകത്തേക്കും പുറത്തേക്കുമായി മാറിയ ആയിരക്കണക്കിനു ദുരന്ത ബാധിതരെ കുറഞ്ഞ സമയത്തിനുള്ളിൽ പുനർക്രമീകരിച്ച് തിരഞ്ഞെടുപ്പ് നടത്തലായിരിക്കും ഏറ്റവും വലിയ വെല്ലുവിളി.

ENGLISH SUMMARY:

Who will take the field against Priyanka Gandhi in Wayanad fo bye election