മണ്ഡല–മകരവിളക്ക് കാലത്തെ ശബരിമല ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാന്‍ കഴിയുന്നത് എഴുപതിനായിരം പേര്‍ക്ക് മാത്രം. വെര്‍ച്വല്‍ ക്യൂ വഴി എണ്‍പതിനായിരം ബുക്കിങ്ങ് അനുവദിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പതിനായിരം പേരുടെ കാര്യത്തില്‍ എതു തരം ബുക്കിങ്ങ് വേണെന്നു കൂടിയാലോചനയിലൂടെ തീരുമാനിക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

മണ്ഡല–മകരവിളക്ക് ദര്‍ശനത്തിലുള്ള ബുക്കിങ്ങില്‍ ആശയക്കുഴപ്പം തീരുന്നില്ല. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് ആരംഭിച്ചപ്പോള്‍ നേരത്തെ സര്‍ക്കാര്‍ പറഞ്ഞ എണ്‍പതിനായിരം പേര്‍ക്ക് ബുക്കിങ്ങില്ല. ബുക്ക് ചെയ്യാന്‍ കഴിയുന്നത് 70000 പേര്‍ക്ക് മാത്രം. സ്പോട് ബുക്കിങ്ങില്ലെന്നായിരുന്നു  സര്‍ക്കാരിന്‍റെ ആദ്യ നിലപാടെങ്കിലും പ്രതിപക്ഷത്തില്‍ നിന്നു പ്രതിഷേധം കടുത്തതോടെ എല്ലാവര്‍ക്കും ദര്‍ശനമൊരുക്കുമെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. പതിനായിരം പേരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെന്നാണ് ദേവസ്വം പ്രസിഡന്‍റ് ശബരിമലയില്‍ അറിയിച്ചത്.

നവംബര്‍ 15 മുതല്‍ ജനുവരി 19 വരെയാണ്  മണ്ഡല–മകരവിളക്ക് ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങാണ് ഇന്നു മുതല്‍ ആരംഭിച്ചത്. 

ENGLISH SUMMARY:

Only 70,000 people visit Sabarimala per day during season