കോഴിക്കോട് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കും. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ സുരേഷ് ഗോപി ഹാജരായി. കേസ്  ജനുവരി 17ന് വീണ്ടും പരിഗണിക്കും.  

കഴിഞ്ഞവര്‍ഷം ഒക്ടടോബര്‍ 27ന് എരഞ്ഞിപ്പാലത്തെ സ്വകാര്യഹോട്ടലിലായിരുന്നു സംഭവം. ലോക്സഭ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍  അഭിപ്രായം തേടുന്നതിനിടെ സുരേഷ് ഗോപി അപമാനിച്ചെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതി. നടക്കാവ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നേരെത്തെ സ്റ്റേഷന്‍ ജാമ്യത്തിന്‍റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിയെ വിട്ടയച്ചിരുന്നു. ജാമ്യനടപടികള്‍ പൂര്‍ത്തികരിക്കുന്നതിന്‍റെ ഭാഗമായാണ് സുരേഷ് ഗോപി ഇന്ന് കോടതിയില്‍ ഹാജരായത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയും ഭാര്യയും ജാമ്യം നിന്നു. സുരേഷ് ഗോപിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് അഭിഭാഷന്‍ ബി.എന്‍.ശിവശങ്കര്‍ പറഞ്ഞു

കേസില്‍ നേരത്തെ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ അത് നിരാകരിച്ചാണ് മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കിയത്

Suresh Gopi approached the High Court seeking a charge sheet in the case of insulting a journalist in Kozhikode.: