പാലക്കാട് തിരഞ്ഞെടുപ്പില്‍ ഡീല്‍ വിവാദം. ബിജെപി വോട്ടുകളുടെ പേരിലാണ് ഇടത് വലതുമുന്നണികളുടെ പരസ്പരമുള്ള ഡീല്‍ ആരോപണം. നഗരസഭാ ഭരണം മൂന്നാംതവണയും ബിജെപിക്ക് നല്‍കാനുള്ള ഡീല്‍ ഷാഫി പറമ്പില്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന പി.സരിന്‍റെ ആരോപണം സിപിഎം ഏറ്റെടുത്തു. ഡീലുണ്ടെന്നും എന്നാല്‍ അത് ജനങ്ങളുമായാണെന്നും ഷാഫി  തിരിച്ചടിച്ചു.  

പാലക്കാട്ട് കോണ്‍ഗ്രസ് ബിജെപി ഡീലുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് പിപി സരിന്‍ പാര്‍ട്ടി വിട്ടത്. ഈ ആരോപണം ഇന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചു. ഡീല്‍ ആരോപണം ഗൗരവത്തോടെ കാണണമെന്ന് എകെ ബാലന്‍

യുഡിഎഫും ബിജെപിയും തമ്മില്‍ വടകര, തൃശൂര്‍, പാലക്കാട് പാക്കേജിനാണ് ശ്രമമെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. വടകരയില്‍ കിട്ടിയ സഹായം യുഡിഎഫ് പാലക്കാട്ട് തിരിച്ചുനല്‍കും ഡീലുണ്ടെന്നും എന്നാല്‍ അത് സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഡീല് ജനങ്ങളുമായാണെന്ന് ഷാഫി. ഇടതിനോടിടഞ്ഞ പി.വി. അന്‍വറും സിപിഎമ്മിനെതിരെ ഡീല്‍ ആരോപിച്ചു ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്ത് ഡീല്‍ ആണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്

The Palakkad election faced controversy due to allegations of an undisclosed deal between key political figures: