TOPICS COVERED

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു. എന്‍എന്‍ പുരം സ്വദേശിനി ശാരുവാണ് കൊല്ലപ്പെട്ടത്. വല്ലഭന്‍കര ലാല്‍സദനത്തില്‍ ലാലുമോന്റെ വീട്ടിലായിരുന്നു കൊലപാതകം. ശാരുവിനെ കൊന്ന ശേഷം ലാലുമോന്‍ തൂങ്ങിമരിച്ചു. ലാലുമോന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിവാഹിതയായ ശാരുവും ലാലുമോനും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് റബര്‍‌ തോട്ടത്തില്‍ കെട്ടിയിട്ടെന്ന ശാരുവിന്റെ പരാതിയില്‍ ലാലുമോന്‍ റിമാന്‍ഡിലായതാണ്. ശാരുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പുത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. 

ENGLISH SUMMARY:

young commit suicide after killed lady