എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി.ദിവ്യയെ ഇപ്പോള്‍ അവിശ്വസിക്കേണ്ടതില്ലെന്ന് ഡി.വൈ.എഫ്.ഐ. നവീന്‍ ബാബു അഴിമതി നടത്തിയിട്ടുണ്ടോ എന്ന് ഡി.വൈ.എഫ്.ഐക്ക് അറിയില്ല. അതേസമയം മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ അയച്ചെന്ന് പറയപ്പെടുന്ന പരാതി വ്യാജമെങ്കില്‍ പൊലീസ് കേസെടുക്കട്ടെയെന്നും സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പറഞ്ഞു.
എന്നാല്‍ പി.പി.ദിവ്യയെ പിന്തുണച്ച ഡിവൈഎഫ്ഐയെ തള്ളി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയാഭാനു രംഗത്തെതി. ഏതുസംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാനാവില്ലെന്ന് ഉദയഭാനു പറഞ്ഞു. പാര്‍ട്ടി പൂര്‍ണമായും നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു.