TOPICS COVERED

സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു. ഏറെനാളായി അസുഖ ബാധിതനായിരുന്നു. 69 വയസ്സായിരുന്നു. സംസ്കാരം നാളെ രാവിലെ തൃപ്രയാറിലെ തറവാട്ടുവളപ്പിൽ നടക്കും.

പ്രഭാഷകൻ രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട ബാലചന്ദ്രൻ വടക്കേടത്ത് നിരവധി നിരൂപണഗ്രന്ദ്രങ്ങളും രചിച്ചിട്ടുണ്ട്. വാക്കിന്‍റെ സൗന്ദര്യശാസ്‌ത്രം വായനയുടെ ഉപനിഷത്ത്, രമണൻ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, സച്ചിൻ അടിച്ച പന്ത് തുടങ്ങിയവ ശ്രദ്ധേയമായ കൃതികൾ. 

കേരള കലാമണ്ഡലം ടെക്രട്ടറി,സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കോന്ദ്ര സാഹിത്യ അക്കാഡമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പുലർച്ച ഒന്നേ കാലിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. എ.ആർ.രാജരാജവർമ പുരസ്കാരം, കുറ്റിപ്പുഴ അവാർഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്കാരം തുടങ്ങി നിരവധി അംഗീക്കാരങ്ങളും ലഭിച്ചു. 

2012 ൽ വിശ്വ മലയാള മഹോത്സവത്തിന്‍റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെ തുടർന്ന് സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയത് വിവാദമായിരുന്നു. അക്കാഡമി മുറ്റത്ത് ഒറ്റയ്ക്കിരുന്ന് പ്രതിഷേധിച്ചും വാർത്തയായി. 

ENGLISH SUMMARY:

Literary critic Balachandran Vadakkedath passes away.