TOPICS COVERED

 'രാമനും കദീജയും' എന്ന ചിത്രത്തിന്‍റെ സംവിധായകന് വധഭീഷണി. അജ്ഞാത ഫോൺ സന്ദേശമായും ഊമക്കത്തുകളായും ഇടയ്ക്കിടെ തനിക്ക് വധഭീഷണി വരുകയാണെന്ന് ദിനേശൻ പൂച്ചക്കാട് ബേക്കൽ പൊലീസ് സ്റ്റേഷനില്‍ പരാതി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

പൂച്ചക്കാട് കിഴക്കേക്കരയിലാണ് ദിനേശന്റെ വീട്. ഈ വീട്ടിലേക്കാണ് ആദ്യമായി വധഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് അജ്ഞാതര്‍ കൊണ്ടിടുന്നത്. ഏതാനും ദിവസം മുൻപ് രാത്രിയിലാണ് കത്ത് ലഭിച്ചത്. 

 ‘രാമനും കദീജയും നിന്റെ അവസാനത്തെ സിനിമയായിരിക്കും’ എന്നാണ് കത്തിലെ ഭീഷണി സന്ദേശം. ഇതിന് പുറമേ വാട്‌സാപ്പ് കോളിലൂടെ പലതവണ വധ ഭീഷണിയുണ്ടായെന്നും ദിനേശന്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിൽ വ്യക്തമാക്കുന്നു.  സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് ബേക്കൽ ഇൻസ്‌പെക്ടർ കെ.പി. ഷൈൻ അറിയിച്ചു. 

ENGLISH SUMMARY:

Director of 'Ramanum Kadeejayum' Dineshan Poochakkad Receives Death Threats