TOPICS COVERED

കോഴിക്കോട് ഗ്രാമീണ റോഡുകളെ നെടുകെ പിളർന്ന് ജല്‍ജീവന്‍ മിഷന്‍റെ പൈപ്പിടല്‍. കാവിലുംപ്പാറ മരുത്തോങ്കര പഞ്ചായത്തുകളില്‍ പൈപ്പിടാനായി കുഴിച്ച റോഡുകള്‍ ഒന്നര വർഷമായിമായിട്ടും പൊളിഞ്ഞു കിടക്കുകയാണ്.  

നാട്ടുകാർ ഏറെ പരാതിപ്പെട്ടും പ്രതിഷേധിച്ചും പഞ്ചായത്ത് നന്നാക്കി നല്‍കിയ പൊതുവഴിയാണ് ജല്‍ ജീവന്‍ മിഷന് വേണ്ടി കുഴിച്ചിട്ടിരിക്കുന്നത്.  ചിലയിടങ്ങളി‍ല്‍ ഇതുപോലെ  റോഡിന് നടവുവിലൂടെയാണ് പൈപ്പിനുവേണ്ടിയുള്ള കുഴി. ചിലയിടങ്ങളി‍ല്‍ റോഡിന്‍റെ വശം ചേർന്ന്.  ജല വിതരണം സുഗമമാക്കാന്‍ റോഡിന് കുറുകെയും കുഴിവെട്ടിയിട്ടുണ്ട് ജലജീവന്‍ മിഷന്‍റെ തൊഴിലാളികള്‍. ആംബുലന്‍സും ഓട്ടോറിക്ഷയും അടക്കം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. 

പൈപ്പിട്ട് കഴിഞ്ഞാല്‍ ഉടനെ നന്നാക്കാം എന്ന് പറഞ്ഞാണ് പദ്ധതിക്ക് വേണ്ടി റോഡി കുഴിച്ച് തുടങ്ങിയത്. എന്നാല്‍ വർഷം ഒന്ന് കഴിഞ്ഞിട്ടും കുഴികള്‍ മൂടിയില്ലെന്ന് മാത്രമല്ല പൈപ്പിലൂടെ ഒരു തുള്ളി വെള്ളം പോലും വന്നില്ല  അത്യാവശ്യഘടത്തില്‍ വീട്ടിലേക്ക് ഓട്ടോറക്ഷപോലും വരാന്‍ പറ്റാത്ത അവസ്ഥയാണ്.  പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Kozhikode jaljeevan mission pipe road issue: