TOPICS COVERED

പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം വന്‍ പരിപാടിയാക്കാന്‍ കോണ്‍ഗ്രസ്.  പ്രിയങ്കക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എത്തും. പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണ് വയനാട്ടിലേത്.

ഗാന്ധി കുടുംബത്തിലെ നാലാം തലമുറക്കാരിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനം വന്‍ സംഭവമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പാര്‍ട്ടി ദേശീയ നേതൃനിര ഒന്നടങ്കം പ്രിയങ്കയ്ക്ക് കരുത്താകാനെത്തും.  അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ആദ്യമായി ഒന്നിച്ച് കേരളത്തിലെത്തുകയാണ്. 23ന് 11 മണിക്ക് കല്‍പറ്റ പുതിയ സ്റ്റാന്‍ഡില്‍ നിന്ന്  രാഹുല്‍ ഗാന്ധിക്കൊപ്പം റോഡ് ഷോ ആയാണ് പ്രിയഹ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെടുക. കല്‍പറ്റയില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് മുന്നില്‍ 12 മണിയോടെ പ്രിയങ്ക എത്തുന്പോള്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ സംസ്ഥാന നേതാക്കളുമുണ്ടാകും.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിലും ഇതിന്റെ തരംഗമുണ്ടാകുമെന്നാണ പാര്‍ട്ടി പ്രതീക്ഷ. വയനാട്ടിലേക്കുള്ള  യാത്രക്ക് മുന്പായി പ്രിയങ്ക,മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാള്ച നടത്തി. ഖര്‍ഗെയുടെ അനുഗ്രഹവും മാര്‍ഗനിര്‍ദേശവും തേടി എന്ന്  ചിത്രം പങ്കുവച്ച് പ്രിയങ് എക്സില്‍ കുറിച്ചു.  കോണ്‍ഗ്രസ് അണികളുടെ ഏറെക്കാലമായുള്ള ആവശ്യവും ആഗ്രഹവുമാണ് പ്രിയങ്കയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിലൂടെ യാഥാര്‍ഥ്യമാവുന്നതെന്ന് നേതൃത്വം പറയുന്നു.

Priyanka gandhi to file nomination for Wayanad-election: