നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരിയില്‍ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയത് ഞൊടിയിടയില്‍ അതീവരഹസ്യമായി.
തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്. വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് വിവരം പുറത്ത് പോകാതിരിക്കാൻ പൊലീസുകാരെ ചട്ടം കെട്ടിയത് . പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി : ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി.