TOPICS COVERED

മേയര്‍–ഡ്രൈവര്‍ ‍തര്‍ക്കത്തില്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും എതിരായ രണ്ട് കുറ്റങ്ങള്‍ ഒഴിവാക്കി. എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയതിന് തെളിവില്ലെന്ന് പൊലീസ് കോടതിയില്‍. സച്ചിന്‍ ദേവ്  കയറിയത് ഡ്രൈവര്‍ യദു  ഡോര്‍ തുറന്നശേഷമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മേയര്‍ ആര്യാ രാജേന്ദ്രന്‍ അസഭ്യം പറഞ്ഞതിനും തെളിവില്ല. വ്യക്തത വരുത്തിയത് ദൃക്സാക്ഷി മൊഴികളില്‍ നിന്നെന്ന് പൊലീസ്. മേയര്‍ക്കെതിരെ മൂന്ന് കുറ്റങ്ങള്‍ ബാക്കി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കോടതി നിര്‍ദേശത്തെ തുടര്‍ന്ന്. വിഡിയോ റിപ്പോര്‍ട്ട് കാണാം.