TOPICS COVERED

മാനേജ്മെന്റ് പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്‍ രത്തന്‍ ടാറ്റ അനുസ്മരണം സംഘടിപ്പിച്ചു. ടാറ്റയ്‌ക്കൊപ്പം പ്രവർത്തിക്കാന്‍ അവസരം ലഭിച്ചവരെ പങ്കെടുപ്പിച്ചാണ് 'സല്യൂട്ടിംഗ് എ ജെം' എന്ന അനുസ്മരണ പരിപാടി തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്.  മുന്‍ കാബിനറ്റ് സെക്രട്ടറിയും ടാറ്റ കമ്പനീസ് മുന്‍ ബോര്‍ഡ് അംഗവുമായ കെ.എം.ചന്ദ്രശേഖർ  രത്തന്‍ ടാറ്റയെ അനുസ്മരിച്ചു. മുൻ എം എൽ എ കെ.എസ്. ശബരീനാഥ് , മുന്‍ ഏവിയേഷന്‍ സെക്രട്ടറി മാധവന്‍ നമ്പ്യാര്‍  ടിസിഎസ് വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി, ടിഎംഎ പ്രസിഡന്റ് ജി. ഉണ്ണിക്കൃഷ്ണന്‍  സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ ഗോപിനാഥ്  തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

ENGLISH SUMMARY:

The Trivandrum Management Association, a collective of management professionals, organized a commemorative event in honor of Ratan Tata.