palakad-accident

പാലക്കാട് കല്ലടിക്കോടിന് സമീപം ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിലുണ്ടായിരുന്ന കോങ്ങാട് സ്വദേശികളായ വിജീഷ് വിഷ്ണു, രമേഷ് , മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. കല്ലടിക്കോട് അയ്യപ്പൻ കാവിന് സമീപം ഇന്നലെ രാത്രി പത്ത് അൻപതോടെയായിരുന്നു അപകടം.

പാലക്കാട് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിൽ എതിർദിശയിൽ നിന്നും വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. നാലുപേർ അപകട സ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാ വഴിയിലുമാണ് മരിച്ചത്. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. അഞ്ചുപേരുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. അപകടത്തിന് പിന്നാലെ രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി വിഘ്‌നേഷിനെ കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. 

ENGLISH SUMMARY:

In a tragic incident, five persons were killed after a car collided with a lorry in Palakkad. The accident took place at Kalladikode on the Palakkad-Mannarkkad route. According to sources, all the five deceased are natives of Kongad. The bodies have been shifted to the Palakkad District Hospital.