എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി രാവിലെ 11 മണിക്കാണ് കേസ് പരിഗണിക്കുക. കലക്ടർ തന്നെ ക്ഷണിച്ചിട്ടാണെന്നും സദുദ്ദേശമായിരുന്നു വിമർശനത്തിന് പിന്നിലെന്നുമാണ് ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിലെ വാദം. തെളിവുകൾ നിരത്തി ആയിരിക്കും പ്രോസിക്യൂഷൻ പ്രതിഭാഗത്തെ എതിർക്കുക. മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനത്തിനനുസരിച്ച് നീങ്ങാനാണ് പൊലീസിന്റെ തീരുമാനം.
അതേ സമയം കണ്ണൂരിലെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് എഡിഎം നവീൻ ബാബു പോയത് എങ്ങോട്ടെന്ന് കണ്ടെത്താനാകാതെ പൊലീസ്. നഗരത്തിലെ മുനീശ്വരൻ കോവിലിനടുത്ത് ഡ്രൈവർ ഇറക്കിവിട്ട ശേഷം എവിടെപ്പോയെന്ന് ഒരു വിവരവുമില്ല. കാസർകോട് നിന്ന് സുഹൃത്ത് കാണാൻ വരുന്നുണ്ടെന്ന് ഡ്രൈവറോട് പറഞ്ഞത് തെറ്റ്.സുഹൃത്തിനെ കാണാൻ പോയിട്ടില്ലെന്നാണ് നിഗമനം.ഒന്നരമണിക്കൂറിലധികം മുനീശ്വരൻ കോവിലിന് സമീപത്തു തന്നെ ഉണ്ടായിരുന്നതായി മൊബൈൽ സിഗ്നൽ.നവീൻ ബാബു റെയിൽവേ സ്റ്റേഷനിലേക്കും പോയില്ല.നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തത് എമർജൻസി ക്വാട്ടയിലെന്നും വിവരം .