ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയെന്നും തിമിംഗലം കരയിലെ ജീവിയല്ലാത്തതിന് നന്ദി പറയണം അല്ലെങ്കില്‍ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും ഹൈക്കോടതി. ഉല്‍സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമെന്നും ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളത്ത്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതം, ഭീകരം. ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയെന്നും വിമര്‍ശനം.

Google News Logo Follow Us on Google News

ENGLISH SUMMARY:

High Court has criticized the elephant procession in festivals, stating that using the largest land animal for human vanity is unacceptable. It added that what they endure is extreme cruelty.