കർദിനാളായി നിയുക്തനായ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാടിനെ വരവേറ്റ് ജന്മനാട്. ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലാണ് വൈദിക അല്‍മായ സംഘം  നിയുക്ത കർദിനാളിനെ വരവേറ്റത്..

കർദിനാളായി നിയുക്തനായ മോൺസിഞ്ഞോർ ജോർജ് കൂവക്കാട്  ആദ്യമായി ജന്മനാട്ടിലേക്ക് എത്തുമ്പോഴാണ് മാതൃരൂപതയുടെ സ്വീകരണം.. ചങ്ങനാശ്ശേരി അതിരൂപത  മെത്രാൻ മാർ ജോസഫ് പെരുന്തോട്ടവും വികാരി ജനറല്‍മാരും മറ്റ് സന്യസ്ത   വൈദിക സംഘവും ഊഷ്മള വരവേൽപ്പ് നൽകി.

മോൺസിഞ്ഞോർ  ജോർജ് കൂവക്കാടിനെ  ഉത്തരവാദിത്തപ്പെട്ട  ചുമതലയിലേക്ക് നേരിട്ട് തിരഞ്ഞെടുത്തത് മാർപാപ്പയാണെന്നും  ഭംഗിയായി ചുമതല നിർവഹിക്കാൻ കഴിയട്ടെ എന്നും മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ആശംസ 

വത്തിക്കാനിൽ വച്ച് ഡിസംബർ എട്ടിനാണ് സ്ഥാനാരോഹണ ചടങ്ങ്.  ഇതിനുമുൻപായി ചങ്ങനാശ്ശേരിയിൽ നവംബർ 24ന്  മെത്രാഭിഷേക ചടങ്ങ് നടക്കും

ENGLISH SUMMARY:

Monsignor George Jacob Koovakkad, who was appointed as a cardinal, was welcomed to his native land