പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാമത് ഓർമ പെരുന്നാളിന് കൊടിയേറി. മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റ് നിർവഹിച്ചു. നവംബർ രണ്ടുവരെയാണ് പെരുന്നാൾ.
പള്ളിയിലെ ധൂപപ്രാർഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ വഞ്ചിപ്പാട്ടിൻ്റെ ഈണത്തിൽ പരുമല തിരുമേനിയുടെ ഗീതങ്ങൾ ആലപിച്ചുള്ള ഘോഷയാത്ര. സഭാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവ കൊടിയേറ്റ് നിർവഹിച്ചു. വിശ്വാസികൾ വെറ്റില സമർപ്പിച്ച് ചടങ്ങിൽ പങ്കാളികളായി.
തീർഥാടന വാരാഘോഷ പൊതുസമ്മേളനത്തിന് നിരണം ഭദ്രസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. ഹാരിസ് ബീരാൻ എംപി മുഖ്യപ്രഭാഷണം നടത്തി. നവംബർ ഒന്നിനാണ് തീർത്ഥാടന വാരാഘോഷ സമാപനം. പെരുന്നാൾ ദിനമായ രണ്ടിന് മൂന്നിന്മേൽ കുർബാന, റാസ, കബറിങ്കൽ ധൂപ പ്രാർത്ഥന, ശ്ലൈഹിക വാഴ‌്.വ് എന്നിവയോടെ പെരുന്നാളിനു സമാപനമാകും.