ആവേശമായി കൊച്ചിയിൽ സ്പൈസ് കോസ്റ്റ് മാരത്തൺ. പുലർച്ചെ മൂന്നരയോടെ സച്ചിൻ ടെന്‍ണ്ടുല്‍ക്കര്‍ മാരത്തൺ ഫ്ളാഗ് ഓഫ് ചെയ്തു. വയനാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ മാരത്തണിൽ എണ്ണായിരം പേർ പങ്കെടുത്തു.
അവധിയായിട്ടും പുലർച്ചെ തന്നെ കൊച്ചിയിൽ ആവേശമായിരുന്നു. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ മാരത്തണിന്റെ ഭാഗമായി.. ഭയം കൂടാതെ ഓടി തീർക്കുക എന്നതായിരുന്നു ഈ വർഷത്തെ മാരത്തണിന്റെ സന്ദേശം. 42 ,21 കിലോമീറ്റർ മൽസര ഇനങ്ങൾക്ക് പുറമെ 5 കിലോമീറ്ററിൻ്റെ ഫൺ റണ്ണുമാണ് സംഘടിപ്പിച്ചത്.
സമ്മാനം നേടുകയെന്നതിനപ്പുറം മാരത്തണിന്റെ ഭാഗമാകാൻ ആയിരുന്നു എല്ലാവർക്കും തിടുക്കം. ഫ്ലാഗ് ഓഫ് ചെയ്യാൻ സച്ചിൻ എത്തിയതോടെ ആവേശം ഇരട്ടിച്ചു