horthus-28-10

TOPICS COVERED

കോഴിക്കോട് കടപ്പുറത്തെ ആവേശം കൊള്ളിച്ച്  മലയാള മനോരമ ഹോര്‍ത്തൂസ് കലാസാഹിത്യോത്സവത്തിലെ നൃത്തസന്ധ്യയും ഗസല്‍ രാവും. സില്‍വ‍ര്‍ ഹില്‍സ് സ്കൂളിലെയും, കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്കൂളിലെയും കുട്ടികളാണ് നൃത്തമവതരിപ്പിച്ചത്. ബി.വി.ഷെബിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഗസല്‍‌ രാവ് സദസിനെ സംഗീതലഹരിയിലാഴ്ത്തി.

ട്രെന്‍ഡിങ് പാട്ടുകള്‍ക്ക് കുട്ടികള്‍ ചുവടുവച്ചതോടെ സദസാകെ ഓളമായി. പ്രായഭേദമന്യേ പലരും പാട്ടിനൊപ്പം ചുവടുവച്ചു. മനസില്‍ ഹൃദസ്തമാക്കിയ ചുവടുകള്‍ തെറ്റാതെയായിരുന്നു കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്കൂളിലെ ഭിന്നശേഷി കുട്ടികളുടെ നൃത്താവതരണം.

ചന്ദ്രമുഖിയിലെ പാട്ടിന് സില്‍വര്‍ഹില്‍ സ്കൂളിലെ വിദ്യാര്‍ഥി അലീന നടനവിസ്മയം തീര്‍ത്തു. നൃത്തോല്‍സവത്തിന്‍റെ അരങ്ങൊഴിഞ്ഞപ്പോള്‍ കടപ്പുറമാകെ ഗസല്‍ രാവില്‍ ലയിച്ചു. തിരകള്‍ പോലും സ്വരങ്ങള്‍ചേര്‍ന്ന ഓളം തീര്‍ത്തു.

 

എം എസ് ബാബുരാജ്, ഉമ്പായി, മുഹമ്മദ് റാഫി എന്നിവരുടെ പാട്ടുകള്‍ ഗസല്‍ ഗായകന്‍ ബി വി ഷെബിയും സംഘവും അവതരിപ്പിച്ചു. ഈ സംഗീതരാവില്‍ സദസ് മതിമറന്നു. കലാസന്ധ്യയുടെ ഭാഗമായി ഇന്ന് വൈകീട്ട് പാട്ടുകാരന്‍ അലോഷിയുടെ ഗാനസന്ധ്യ അരങ്ങേറും.

ENGLISH SUMMARY:

Manorama Horthus Kozhikode