എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് പന്ത്രണ്ടാം ദിവസവും പി. പി ദിവ്യയെ തൊടാതെ അന്വേഷണ സംഘം. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ഭരണ സമിതി യോഗത്തിൽ പ്രതിഷേധം. ബിജെപി കമ്മിഷണർ ഓഫീസിലെക്ക് നടത്തിയ മാർച്ചിലും സംഘർഷം.

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നുള്ള പി.പി ദിവ്യയുടെ രാജിക്കും ശേഷം ചേർന്ന ആദ്യ ഭരണസമിതി യോഗം പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി. 

പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ആവശ്യം ഭരണപക്ഷം തള്ളിയതോടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം. പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

മുൻ‌കൂർ ജാമ്യപേക്ഷയിലെ വിധിക്ക് ശേഷം തുടർനീക്കങ്ങൾ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. വിധിക്കനുസരിച്ചായിരിക്കും ദിവ്യയ്ക്കെതിരെയുള്ള പാർട്ടി നടപടിയും.

ENGLISH SUMMARY:

The investigating team did not touch PP Divya on the twelfth day after registering a case of inciting suicide