പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും പാണക്കാട് ഖാസി ഫൗണ്ടേഷനും എതിരെ പേരു പറയാതെ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി ഉമർഫൈസി മുക്കം. സിഐസി വിഷയത്തിൽ സമസ്ത‌യെ അവഗണിച്ചെന്നും സഹകരിച്ചു പോകുന്നതാണ് രാഷ്ട്രീയ പാർട്ടിക്ക് നല്ലതെന്നും മുസ്‌ലീംലീഗിനെ ഉദ്ദേശിച്ച് ഉമർഫൈസി പറഞ്ഞു. മലപ്പുറം എടവണ്ണപ്പാറയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം താൽക്കാലികമായി നിലച്ചുപോയ ആരോപണ പ്രത്യാരോപണങ്ങൾക്കാണ് ഉമർഫൈസി മുക്കം വീണ്ടും തുടക്കമിട്ടത്. പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഖാസി ഫൗണ്ടേണ്ടനേയും സാദിഖലി ശിഹാബ് തങ്ങളേയുമാണ് ഉമർഫൈസി മുക്കം രൂക്ഷമായ ഭാഷയിൽ വിർശിച്ചത്.

സിഐസി വിഷയത്തിൽ സമസ്തയുടെ എതിർപ്പിനെ തുടർന്ന് സ്ഥാന ചലനമുണ്ടായ സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദശേരിയെ അതേ ചുമതലയിലേക്ക് മടക്കി കൊണ്ടു വന്നതിലുളള അതൃപ്ത‌ിയും പ്രകടമാക്കുന്നു. പരിഹരിച്ച് മുന്നോട്ടു പോകാൻ ശ്രമിച്ചില്ലെങ്കിൽ പലതും പരസ്യമായി പറയുമെന്നും ആയുധങ്ങൾ കയ്യിലുണ്ടെന്നും ഉമർഫൈസി മുക്കം. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സഹകരിച്ചു പോവുകയാണ് ലീഗിന് നല്ലതെന്ന മുന്നറിയിപ്പും ഉമർ ഫൈസി മുക്കം

സമസ്‌ത സെക്രട്ടറി എടവണ്ണപ്പറയിൽ സമസ്‌ത മേഖല കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിലാണ് സമസ്‌തയിലെ ഒരു വിഭാഗത്തിൻറെ പ്രതിഷേധത്തിന് ഉമർഫൈസി മുക്കം തിരി കൊളുത്തിയത്. 

ENGLISH SUMMARY:

Umar Faizi Mukkam criticizes Panakkad Sadiqali Shihab and Panakkad Khasi Foundation