തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ചിലര്‍ ആഗ്രഹിച്ച മട്ടില്‍ പൂരം കലങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നാണ് ഗോവിന്ദന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാട് സി.പി.ഐയ്ക്കുള്ള മറുപടിയാണെന്ന് പ്രതിപക്ഷ നേതാവും വിശ്വാസികളെ കളിയാക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് കെ.സുരേന്ദ്രനും പറഞ്ഞു.
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും അങ്ങനെ പറയുന്നവര്‍ സംഘപരിവാറിന്റെ ബി ടീമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയുടേത് യാഥാര്‍ഥ്യം മനസിലാക്കിയുള്ള പ്രതികരണമെന്ന് എം.വി.ഗോവിന്ദന്‍. പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സിപിഐയെ ലക്ഷ്യമിട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിശ്വാസികളെ കളിയാക്കുന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
മുഖ്യമന്ത്രിയുടെ നിലപാടും സിപിഐയുടെ ഭിന്നാഭിപ്രായവും പരമാവധി തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതിനാണ് യു.ഡി.എഫ് നീക്കം.