temple-permission

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ കളിയാട്ടത്തിനിടെ വെടിക്കെട്ട് നടത്താന്‍ അനുമതി തേടിയിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഇന്‍പശേഖരന്‍. ക്ഷേത്രത്തിന്‍റെ കലവറയിലാണ് വെടിമരുന്ന് സൂക്ഷിച്ചതും അതിനടുത്ത് വച്ചുതന്നെയാണ് പടക്കം പൊട്ടിക്കുകയും ചെയ്തത്. കുറഞ്ഞത് 100 മീറ്റര്‍ അകലം വേണമെന്ന നിബന്ധന ക്ഷേത്രം ഭാരവാഹികള്‍ പാലിച്ചില്ല. പടക്കത്തിന്‍റെ തീപ്പൊരി കലവറയില്‍ വീണെന്നും സംശയമുണ്ട്. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ അറിയിച്ചു. വെടിക്കെട്ടുള്ള ക്ഷേത്രങ്ങളില്‍ പരിശോധനയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. Read Also: ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ചു; 154 പേർക്ക് പരുക്ക്

 

കളിയാട്ടത്തിനിടെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. 154 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.

Google News Logo Follow Us on Google News

ENGLISH SUMMARY:

Nobody sought permission to conduct firecrackers, says District Collector K. Impasekharan. The firecrackers were stored in the temple's kitchen premises and were detonated nearby. There are also doubts that the fire from the firecrackers fell into the kitchen area