പി.പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; തള്ളി കോടതി
Kerala
Published on Oct 29, 2024, 11:05 AM IST
Updated on Oct 29, 2024, 11:30 AM IST
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 23ന് വിശദമായ വാദം കേട്ട ശേഷമാണ് ഹര്‍ജി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്. തലശേരി സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും.
പ്രോസിക്യൂഷന്‍ വാദിച്ചതിങ്ങനെ
ദിവ്യ നടത്തിയത് വ്യക്തിഹത്യ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടറുടെ മൊഴിയുണ്ട് വഴിയേ പോയപ്പോള്‍ കയറിയതെന്ന് പറയുന്നത് വീഡിയോയിലുണ്ട് ഒരു മാധ്യമത്തെ മാത്രം ദിവ്യ വിളിച്ചുവരുത്തി (കണ്ണൂര്‍ വിഷന്‍) പിന്നില്‍ നടന്നത് കൃത്യമായ ആസൂത്രണം രണ്ടുദിവസത്തിനകം അറിയാമെന്ന് പറഞ്ഞത് ഭീഷണി ഗംഗാധരന്‍ ഉന്നയിച്ചത് അഴിമതി ആരോപണമല്ല ആരോപണം ഉന്നയിക്കേണ്ട വേദി അതല്ലെന്ന് രാവിലെ തന്നെ കലക്ടര്‍ ദിവ്യയോട് പറഞ്ഞു
നവീന്‍റെ ഭാര്യ മഞ്‍ജുഷയുടെ വാദം
നവീന്‍ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ നവീന്‍ ബാബുവിന് താങ്ങാനാകാത്ത പ്രയാസമുണ്ടാക്കി പ്രശാന്തിന്‍റെ പരാതി മരണശേഷം കെട്ടിച്ചമച്ചത് പ്രശാന്തിന്‍റെ പരാതയിലെ പേരും ഒപ്പും വ്യാജം അഴിമതി നടന്നെങ്കില്‍ പരാതിപ്പെടേണ്ടത് ഔദ്യോഗിക മാര്‍ഗത്തിലൂടെ ദിവ്യ വ്യക്തിഹത്യ നടത്താനാണ് ശ്രമിച്ചത് കലക്ടര്‍ക്ക് പോലും പരാതി നല്‍കാമായിരുന്നു ദിവ്യ നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തി ഭരണഘടനാ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെയാണ് ഭീഷണിപ്പെടുത്തിയത് ദിവ്യയും പ്രശാന്തും ഒരേ നക്സസിന്‍റെ ഭാഗം അധികാര പരിധിയിയില്‍ വരാത്ത കാര്യത്തിന് ദിവ്യ എഡിഎമ്മിനെ വിളിച്ചതെന്തിന് നവീന്‍ സ്ഥലംമാറി പോകുന്നിടത്തും അപമാനിക്കുകയായിരുന്നു ലക്ഷ്യം ഉപഹാരം നല്‍കുംമുമ്പ് എണീറ്റ് പോയത് അപമാനകരം കൈക്കൂലി വാങ്ങിയെന്നതിന് ദിവ്യയ്ക്ക് തന്നെ ഉറപ്പില്ല നിയമപ്രകാരം ചെയ്യാമെന്ന് നവീന്‍ പറഞ്ഞത് പ്രതികാരത്തിനിടയാക്കി പ്രശാന്തിന്‍റേത് ബെനാമി ഇടപാട് അപമാന ദൃശ്യം പത്തനംതിട്ടയില്‍ പ്രചരിപ്പിച്ചു. വേദിയില്‍ മറുപടി പറയാതിരുന്നത് നവീന്‍റെ മാന്യത പത്താംക്ലാസില്‍ പഠിക്കുന്ന ദിവ്യയുടേതല്ല, അന്ത്യകര്‍മം ചെയ്ത നവീന്‍റെ മകളുടെ അവസ്ഥ പരിഗണിക്കണം ഒരു പരിഗണനയും ദിവ്യ അര്‍ഹിക്കുന്നില്ല
ദിവ്യയുടെ വാദങ്ങള്‍
തെറ്റ് ചൂണ്ടിക്കാട്ടുക എന്നത് ഉത്തരവാദിത്തം യാത്രയയപ്പില്‍ പങ്കെടുത്തത് പോസിറ്റീവ് ചിന്താഗതിയോടെ പരാതികള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും വേറെ അജന്‍ഡ പരാതി കിട്ടിയാല്‍ മിണ്ടാതിരിക്കണോ മാധ്യമങ്ങളെ സാധാരണ ക്ഷണിക്കാറുണ്ട് കലക്ടര്‍ പരിപാടിക്കിടയിലും വിളിച്ചു. അറിയിപ്പ് ഔദ്യോഗികമായിരുന്നില്ല പരാമര്‍ശം ആത്മഹത്യയിലേക്ക് നയിക്കാനുദ്ദേശിച്ചല്ല ആശംസ നേര്‍ന്നാണ് അവസാനിപ്പിച്ചത് എഡിഎമ്മിന് സ്വന്തം ഭാഗം വിശദീകരിക്കാമായിരുന്നു ആശംസ നേര്‍ന്നതിന് നവീന്‍ ഞെട്ടിയതെന്തിനെന്ന് മനസിലാവുന്നില്ല ബോധപൂര്‍വം മാധ്യമങ്ങളെ കൊണ്ടുവന്നു എന്ന വാദം തെറ്റ് പറഞ്ഞത് തെറ്റെങ്കില്‍ നവീന്‍ എന്തുകൊണ്ട് ഒരക്ഷരം മിണ്ടിയില്ല തനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ല ഗംഗാധരന്‍റെയും പ്രശാന്തിന്‍റെയും പരാതിയുടെ വസ്തുത അറിയില്ല താനും കുടുംബവും പ്രതിസന്ധിയില്‍, ജാമ്യം നല്‍കണം.
ENGLISH SUMMARY:
Thalssery principal sessions court denies anticipatory bail for PP Divya in ADM Naveen Babu's suicide.
Nov 23, 2024
Nov 23, 2024
Nov 23, 2024
mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list mmtv-tags-anticipatory-bail 7t8l95r1f4v5nrkqgadisi1esu 562g2mbglkt9rpg4f0a673i02u-list mmtv-tags-kannur-adm-naveen-babu mmtv-tags-pp-divya