മേയര്‍ ആര്യ രാജേന്ദ്രന് എതിരായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് തള്ളിയത്. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം വേണമെന്ന് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി നിരീക്ഷിച്ചു. ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും അന്വേഷണത്തെ സ്വാധീനിക്കാന്‍ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.