kakanad-accident

TOPICS COVERED

കാക്കനാട് സീപോര്ട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. ബസ് യാത്രക്കാരിയായ എടത്തല സ്വദേശിനി നസീറയെന്ന സുലു ആണ് മരിച്ചത്. പുക്കാട്ടുപടിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് സീപോർട്ട് റോഡിലെ വള്ളത്തോൾ ജങ്ഷനിൽ എത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയിൽ എതിർഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.

ടോറസ് ലോറി എതിര്‍വശത്ത് നിന്ന് വരികയായിരുന്നു. ലോറിയെ ശ്രദ്ധിക്കാതെ ബസ് ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അത്യാവശ്യം വേഗത്തിലെത്തിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. ബസിന്‍റെ മുന്‍വശത്തിരുന്ന യാത്രക്കാരി സുലുവാണ് അപകടത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കുണ്ട്.പിന്നാലെ വന്ന മറ്റൊരു ലോറിയും അപകടത്തില്‍പ്പെട്ട വാഹനങ്ങളുമായി കൂട്ടിയിടിച്ചു.

 
private bus collided with a Taurus lorry on Kakanad Seaport Road, killing one person: